usha-school

കോഴിക്കോട്: ഉഷ സ്‌കൂൾ ഒഫ് അത്‌ലറ്റിക്‌സ് കായിക രംഗത്ത് മികവ് തെളിയിച്ച 14 മുതൽ 16 വരെ വയസുള്ള പെൺകുട്ടികൾക്ക് കൂടി ഈ വർഷം പ്രവേശനത്തിന് അവസരം ഒരുക്കുന്നു. ഇതിനുള്ള സെലക്‌ഷൻ ട്രയൽസ് ഖേലോ ഇന്ത്യയുടെ സഹകരണത്തോടെ ഫെബ്രുവരി 15 ന് രാവിലെ 8 മണിക്ക് ഉഷ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും.

താല്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, ബയോഡാറ്റ,മികവ് തെളിയിച്ച സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓൺലൈൻ ആയോ
(ushaschool@redifmail.com) നേരിട്ടോ (ഉഷ സ്‌കൂൾ ഒഫ് അത്‌ലറ്റിക്‌സ്, കിനാലൂർ, ബാലുശ്ശേരി, കോഴിക്കോട്, 673612 ) ഫെബ്രുവരി 10ന് വൈകീട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. . വിശദ വിവരങ്ങൾക്ക് ഫോൺ : 0496-2645811, 9539007640