പൊഴുതന: പൊഴുതന പഞ്ചായത്തിലെ ക്രിക്കറ്റ് കളിക്കാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. എട്ട് ടീമുകളിലായി നൂറോളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് അമ്പാളി ബ്രദേഴ്സ് സ്‌പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് ഗ്രാന്റ് അലൂമിനിയം ഫാബ്രിക്കേഷൻ ആറാം മൈൽ സ്‌പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിയും പ്രൈസ് മണിയും ലഭിക്കും.
ടൂർണമെന്റിന്റെ പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു. വിവിധ ടീമുകൾ സ്വന്തം ജേഴ്സി അണിഞ്ഞ് റാലിയിൽ അണിനിരന്നു. പൊഴുതന മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടി ആരംഭിക്കുന്ന സമയത്ത് പൊഴുതനയിൽ എത്തിച്ചേർന്ന റാലിയിൽ പങ്കെടുത്തവർ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. മഹല്ല് കമ്മിറ്റി മധുരം നൽകിയാണ് താരങ്ങളെ യാത്രയാക്കിയത്.
ആറാംമൈലിൽ നിന്നും തുടങ്ങിയ റാലി പെരിങ്കോട, പൊഴുതന വഴി അച്ചൂർ ഗ്രൗണ്ടിൽ സമാപിച്ചു. ഗ്രൂപ്പടിസ്ഥാനത്തിൽ മത്സരിച്ച് സെമി, ഫൈനൽ രൂപത്തിലാണ് കളി നടക്കുക. എട്ട് ടീമുകളാണ് അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കാടുക്കുന്നത്.


പൊഴുതന ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ പ്രചരണാർത്ഥം നടന്ന ബൈക്ക് റാലി പൊഴുതന മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കാളികളായപ്പോൾ

പൊഴുതന ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ പ്രചരണാർത്ഥം നടന്ന ബൈക്ക് റാലി