അമ്പലവയൽ: വരാനിരിക്കുന്ന വരൾച്ചയെ തടയുന്നതിനും നീരുറവകൾ സംരക്ഷിക്കുന്നതിനും താളൂർ, മുയൽവയൽ, പാമ്പള പ്രദേശവാസികൾ റിപ്പബ്ലിക്ദിനത്തിൽ കോട്ടൂർ പുഴയിലും, കൈവഴികളായ, താളൂർ, പാമ്പള, മുയൽവയൽ തോടുകളിലും ശുചീകരണവും താൽകാലിക തടയണ നിർമ്മാണവും നടത്തി.
നിർമ്മാണ ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ.കെ. മുഹമ്മദ്കുട്ടി, രാജുജോൺ, പി.പി.ഏലിയാസ്, ഇ.കെ. ഹുസൈൻ, പി.കെ.മോഹനൻ, ബൈജു ജോൺ, ടി.വി.തോമസ്, സി.കെ.ശിവദാസൻ, വി.അബൂബക്കർ, പി.എസ്.കരീം, ടി.വി.പത്രോസ്, പി.എസ്.അബൂബക്കർ, വി.കെ.മുസ്തഫ, ഡേവിഡ് സെബാസ്റ്റ്യൻ, സി.കെ.രാമചന്ദ്രൻ, ടി.വിബേബി, എ.പി.വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.


കോട്ടൂർ പുഴയിൽ നാട്ടുകാർ താൽക്കാലിക തടയണനിർമ്മിക്കുന്നു