a
നടീല്‍ ഉത്സവം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

# പഞ്ചായത്തിൽ 250 ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കും പേരാമ്പ്ര :വിഷരഹിതവും പോഷകസമൃദ്ധവുമായ കൃഷിരീതി പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ എല്ലാവരും കാര്‍ഷിക രംഗത്തേക്ക് തിരിച്ച് വരണം .യുവ തലമുറയെ കാര്‍ഷിക രംഗത്തേക്ക് കൊണ്ടുവരണം . കൃഷിയെ മനസിലാക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . നൊച്ചാട് വെള്ളിയൂരില്‍ ഗ്രാമപഞ്ചായത്തിന്റെ 250 ഏക്കര്‍ തരിശുപാടത്ത് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജീവനി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനം കര്‍ഷകയായ കുറുങ്ങോട്ട് അരിയായിക്ക് നല്‍കി ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. ഡോളി പദ്ധതി വിശദീകരണം നടത്തി. ആത്മ കോഴിക്കോട് ഇന്‍ചാര്‍ജ്ജ് പ്രൊജക്ട് ഡയറക്ടര്‍ ഒ. പ്രസന്നന്‍, കോഴിക്കോട്കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശശി പൊന്നണ, ഹരിത കേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുനിത ജോസഫ്, നൊച്ചാട് പ്രൊജക്ട് കോ. ഓഡിനേറ്റര്‍ പി. രാധാകൃഷ്ണന്‍, മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. ശാരദ, സുബൈദ ചെറുവറ്റ, കെ.ടിബി. കല്പത്തൂര്‍, കെ.കെ. മൂസ്സ, ഷിജി കൊട്ടരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഎം. മനോജ് സ്വാഗതവും നൊച്ചാട് കൃഷി ഓഫീസർ അശ്വതി ഹർഷൻ നന്ദിയും പറഞ്ഞു.