lockel-must
കർമ്മപഥങ്ങളിൽ മികവ് തെളിയിച്ച ഹിന്ദി അദ്ധ്യാപകർക്ക് രാഷ്ട്രഭാഷാ വേദി നൽകുന്ന അവാർഡായ വിഭിന്ന സേവാ പുരസ്കാരം നേടിയ രാമനാട്ടുകര ഗണപത് എ.യു.പി.ബി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ എൻ.ടി ജ്യോതിബാസുവിനെ രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ പൊന്നാട അണിയിക്കുന്നു

രാമനാട്ടുകര: മികവ് തെളിയിച്ച ഹിന്ദി അദ്ധ്യാപകർക്ക് രാഷ്ട്രഭാഷാ വേദി നൽകുന്ന അവാർഡായ വിഭിന്ന സേവാ പുരസ്കാരം രാമനാട്ടുകര ഗണപത് എ.യു.പി.ബി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ എൻ.ടി ജ്യോതിബാസു സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഏറ്റുവാങ്ങി. നഗരസഭാ കൗൺസിലർ വിനീത കെ എം അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . രാഷ്ട്രഭാഷാ വേദി സംസ്ഥാന രക്ഷാധികാരി ഗോപി ചെറുവണ്ണൂർ മെമെന്റോയും പ്രസിഡന്റ് പ്രകാശൻ മേപ്പൻകോട് പ്രശംസാപത്രവും നൽകി. ആർ .കെ .ഇരവിൽ അവാർഡിനെപ്പറ്റി വിശദീകരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പവിത്രൻ.എം. സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശബീർ അലി സി.പി, ഡോ.ഗോപി പുതുക്കോട്, അനൂപ് മാസ്റ്റർ, സ്കൂൾ മാനേജർ സത്യ കുമാർ .പി, അജ്മൽ കക്കോവ്, അബൂബക്കർ ,സുനിത ടീച്ചർ, ജ്യോതിബാസു മാസ്റ്റർ,അനാമിക എന്നിവർ സംസാരിച്ചു.