മാനന്തവാടി: രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി ഇനിയും ചങ്ങലകൾ തീർക്കേണ്ടിവരുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലയിൽ മനുഷ്യ മഹാശൃംഖലയുടെ ആദ്യകണ്ണിയായശേഷം മാനന്തവാടിയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യൻ ഭരണഘടന ഹിന്ദിവിനുവേണ്ടിയുള്ളതല്ല, ഇന്ത്യക്കാരുടേതാണ്. ഭരണഘടനയാണ് ഇന്ത്യക്കാരുടെ വേദപുസ്തകം. അത് ശിഥിലമാക്കാൻ അനുവദിച്ചുകൂട. അൽപ്പമെങ്കിലും മനുഷ്യസ്‌നേഹവും രാജ്യസ്‌നേഹവും ഉള്ളവർക്ക് നരേന്ദ്രമോദിയേയും അമിത് ഷായേയും അംഗീകരിക്കാനാവില്ല. സാധരാണക്കാരായ ബിജെപി പ്രവർത്തകരെ ഇവർ വഞ്ചിക്കുകയാണ്.
അഭൂതപൂർവമായ കൂടിച്ചേരലുകളുടെ നാടാണ് ഇന്ത്യ. ഇത് തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ത്യാഗോജ്വലമായ പോരാട്ടങ്ങൾ നടത്തിയ മുസ്ലീം സമുദയാത്തിന് ഇന്ത്യൻ പൗരത്വം നൽകില്ലെന്ന് പറയാൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത ആർഎസ്എസിന് അവകാശമില്ല. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുംവരെ ഒന്നിച്ച് പൊരുതണമെന്നും കെ.കെ ശൈലജ പറഞ്ഞു.
കണ്ണിയായി സിസ്റ്റർ ലൂസി
മാനന്തവാടി: മനുഷ്യമഹാശൃംഖലയിൽ സിസ്റ്റർ ലൂസി കളപ്പുരയും. അഞ്ചുകുന്നിലാണ് സിസ്റ്റർ ലൂസി കൈകോർത്തത്. കാരക്കമല മഠത്തിൽനിന്നാണ് മനുഷ്യമഹാശൃംഖലക്കെത്തിയത്. സിപിഎം പനമരം ഏരിയാ സെക്രട്ടറി ജസ്റ്റിൻ ബേബിക്കൊപ്പം കൈകോർത്തു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞക്ക് ശേഷം അഞ്ചുകുന്നിൽ പൊതുയോഗത്തിൽ സംസാരിച്ചു. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള പേരാട്ടത്തിന് സർവപിന്തുണയും നൽകുന്നതായും അവർ പറഞ്ഞു.
മനുഷ്യമഹാശൃംഖല: കൈകോർത്ത് വയനാടും
കൽപ്പറ്റ: ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ മനുഷ്യമഹാശൃംഖല ചരിത്രം കുറിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം കളിയിക്കാവിളവരെയുള്ള മഹാശൃംഖലയുടെ അനുബന്ധ ചങ്ങലയാണ് ജില്ലയിൽ തീർത്തത്. മുക്കാൽ ലക്ഷത്തോളംപേർ കണ്ണികളായി.
മാനന്തവാടി ഗാന്ധിപാർക്കിലെ ഗാന്ധിപ്രതിമയ്ക്കരികിൽ മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സി കെ ശശീന്ദ്രൻ എംഎൽഎ അവസാന കണ്ണിയുമായി. മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകരും കണ്ണിചേർന്നു.
വിവഹപന്തലിൽനിന്ന് വധൂവരന്മാർ മഹാശൃംഖലക്കെത്തി.
എൽഡിഎഫ് നേതാക്കൾ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി. ഭരണഘടനയുടെ ആമുഖം വായിച്ച് വിഭജന നിയമത്തിനെതിരെ ജനങ്ങൾ പ്രതിജ്ഞയെടുത്തു.
മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേർന്നു. മാനന്തവാടി ഗാന്ധി പാർക്കിൽ മന്ത്രി കെ കെ ശെലജ ഉദ്ഘാടനം ചെയ്തു. വി കെ ശശിധരൻ അദ്ധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എം പി അനിൽ, കുര്യാക്കോസ് മുള്ളൻമട, ഡോ. ഗോഗുൽദേവ്, കെ ജെ ലോറൻസ്, ഏച്ചോം ഗോപി, കെ എം വർക്കി എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ വി മോഹനൻ സ്വാഗതവും എം റെജീഷ് നന്ദിയും പറഞ്ഞു.
തോണിച്ചാലിൽ പി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം മുരളി അദ്ധ്യക്ഷനായി. കെ പി ശശികുമാർ സംസാരിച്ചു. സി കെ ശങ്കരൻ സ്വാഗതവും, കെ ടി ഗോപിനാഥൻ നന്ദിയും പറഞ്ഞു. നാലാം മൈലിൽ അഡ്വ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാബു ഷജിൽ കുമാർ അദ്ധ്യക്ഷനായി. ടി കെ പുഷ്പൻ സ്വാഗതവും എൻ ജെ ഷജിത്ത് നന്ദിയും പറഞ്ഞു. അഞ്ചാംമൈലിൽ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ പി രാജൻ അദ്ധ്യക്ഷനായി. കെ കെ സി നജ്മുദ്ദീൻ സ്വാഗതവും പി എ അസീസ് നന്ദിയും പറഞ്ഞു.
അഞ്ചുകുന്നിൽ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. പി ജെ ആന്റണി അദ്ധ്യക്ഷനായി. സിസ്റ്റർ ലൂസി കളപ്പുര സംസാരിച്ചു. വേണുമുള്ളോട്ട് സ്വാഗതവും എ കെ ശങ്കരൻ നന്ദിയും പറഞ്ഞു. കൂളിവയലിൽ പി കെ സുരേഷ് ഉദ്ഘാടനംചെയ്തു. കെ പി ഷിജു അദ്ധ്യക്ഷനായി. പി കെ ബാലസുബ്രഹ്മണ്യൻ സ്വാഗതവും എ കെ രാഘവൻ നന്ദിയും പറഞ്ഞു. പനമരത്ത് പി കെ ബാബു ഉദ്ഘാടനംചെയ്തു. സ്‌കറിയ തോമസ്, അദ്ധ്യക്ഷനായി. എ എൻ പ്രഭാകരൻ, അഡ്വ. ഗീവർഗീസ്, സി കെ ഉമ്മർ എന്നിവർ സംസാരിച്ചു. ടി ബി സുരേഷ് സ്വാഗതവും എ വി ജയൻ നന്ദിയും പറഞ്ഞു.
കമ്പളക്കാട് വി എൻ ഉണ്ണി കൃഷ്ണൻ സംസാരിച്ചു. കെ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
മടക്കിമലയിൽ എം ഡി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മനോജ് ബാബു അദ്ധ്യക്ഷനായി. പുളിയാർമലയിൽ എം സെയ്ദ് ഉദ്ഘാടനം ചെയ്തു. സി എൻ ബാലൻ അദ്ധ്യക്ഷനായി. കൈനാട്ടിയിൽ
എം വി വിജേഷ് ഉദ്ഘാടനംചെയ്തു. എം ജനാർദനൻ അധ്യക്ഷനായി. കൽപ്പറ്റ സിവിലിൽ വി ഹാരിസ് ഉദ്ഘാടനം ചെയ്തു. സി സഹദേവൻ അദ്ധ്യക്ഷനായി. കെ അബ്ദുറഹ്മാൻ സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു. ഗൂഡലായിൽ എം മധു ഉദ്ഘാടനംചെയ്തു. പി സി ഹരിദാസൻ അദ്ധ്യക്ഷനായി. കൽപ്പറ്റ ചുങ്കത്ത് സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സനിത ജഗദീഷ് അദ്ധ്യക്ഷയായി. ഒ കെ ജോണി, വിജയൻ ചെറുകര, വി പി വർക്കി, വിശ്വനാഥൻ, പി കെ മൂർത്തി എന്നിവർ സംസാരിച്ചു. വി ബാവ സ്വാഗതം പറഞ്ഞു.