കോഴിക്കോട്: സംഘർഷം തടയാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ്സിലെ പ്രതി 14 വർഷത്തിനുശേഷം പിടിയിലായി. സൗത്ത് ബീച്ച് ചാപ്പയിൽ ഫൈസലിനെ (36) മലപ്പുറം മൊറയൂരിൽ നിന്നാണ് കഴിഞ്ഞ ദിവസം ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
കേസ്സിനാസ്പദമായ സംഭവം 2006ൽ സൗത്ത് ബീച്ചിലായിരുന്നു. സംഘർഷത്തെ തുടർന്ന് ടൗൺ സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘത്തെ പ്രതിയുൾപ്പെടെയുള്ളവർ ആക്രമിക്കുകയും പൊലീസ് ജീപ്പിനു നേരെ കല്ലെറിയുകയുമായിരുന്നു. കൂട്ടുപ്രതികൾ നേരത്തെ അറസ്റ്റിലായെങ്കിലും ഫൈസൽ ഒളിവിൽ പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി വർഷങ്ങൾക്കുശേഷം പൊലീസ് പിടിയിലായത്.