രാമനാട്ടുകര: രാമനാട്ടുകര-ഫാറൂഖ് കോളേജ് റോഡ് നവീകരിച്ചതിന്റെ ഉദ്ഘാടനം വി.കെ സി മമ്മദ് കോയ എം എൽ എ നിർവഹിച്ചു.നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു.അസി.എക്സിക്യൂട്ടീവ് എൻജിനീയർ വിനുകുമാർ എം.സി റിപ്പോർട്ട് അവതരിപ്പിച്ചു. രാമനാട്ടുകര നഗരസഭാ വൈസ് ചെയർപേഴ്സൺ പി.കെ സജ്‌ന,സ്ഥിരം സമിതി ചെയർമാൻമാരായ എം.ബീനപ്രഭ,കെ.ജമീല,കൗൺസിലർമാരായ വി.എം പുഷ്പ,രാജൻ പുൽപ്പറമ്പിൽ,കെ.എം വിനീത,ബുഷ്‌റ റഫീഖ്, രാജീവ് മണ്ണൊടി,ഖദീജ കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സുധീഷ് കുമാർ,കെ.ടി റസാഖ്,പാച്ചീരി സൈതലവി,അരവിന്ദാക്ഷൻ,മജീദ് വെണ്മരത്ത് ,അബ്ദുറഹിമാൻ,മുഹമ്മദ് സാലി,വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളായ പി.എം അജ്മൽ,എ.എം ഷാജി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ആർ.സിന്ധു സ്വാഗതവും അസി. എൻജിനീയർ ടി.പ്രസാദ് നന്ദിയും പറഞ്ഞു.