കുറ്റ്യാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാടി യൂണിറ്റ് സമ്മേളനം രാജഗോപാൽ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. ചീയ്യോട്ടുമ്മൽ പരമേശ്വരൻ നമ്പീശൻ അദ്ധ്യക്ഷനായി. എടത്തിൽ ദാമോദരൻ സംഘടനാ റിപ്പോർട്ടും എൻ.സി. കുമാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.കെ.രവീന്ദ്രൻ, ടി.കെ.ദാമോദരൻ, ടി.കെ.നഫീസ, കാര്യാട്ട് കുട്ടികൃഷ്ണൻ, പി.കെ.പ്രേം ദാസ് ,എൻ.കെ.ചാപ്പൻ നമ്പ്യാർ, എൻ.പി വിജയൻ ,ടി .ദാമോദര കുറുപ്പ് ,ടി.മമ്മൂട്ടി, ടി.കെ.ഭാഗ്യലത, ടി.സരോജിനി തുടങ്ങിയവർ സംസാരിച്ചു