കുറ്റ്യാടി :- മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണം വീടുകളിൽ നിന്നും ആരംഭിക്കണമെന്നും സ്ത്രീകളാണ് മുന്നിൽ നിന്ന് നയിക്കേണ്ടെതെന്നും പാറക്കൽ അബ്ദുള്ള എം എൽ എ അഭിപ്രായപ്പെട്ടു.
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 'വിമുക്തി' പദ്ധതിയുടെ ഭാഗമായുള്ള തൊണ്ണൂറ് ദിന ബോധവൽക്കരണ പരിപാടിയുടെ കുറ്റ്യാടി നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവ വിദ്യാർത്ഥി സമൂഹത്തെ തിരിച്ചു പിടിക്കുവാനുള്ള ശ്രമങ്ങളിൽ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും പാറക്കൽ അബ്ദുള്ള എം എൽ എ കൂട്ടിച്ചേർത്തു .
വാർഡ് തലങ്ങളിൽ വിമുക്തി സേന രൂപീകരിക്കുവാനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് പരിശീലനം നൽകുവാനും തീരുമാനിച്ചു.വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയിൽ, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രൂപ കേളോത്ത്,എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരായ മോഹനൻ പി, സോമസുന്ദർ, സി പി ചന്ദ്രൻ, പി പി മോഹൻദാസ്, ശൈലേഷ് കുമാർ എന്നിവർ സംസാരിച്ചു.