കുറ്റ്യാടി :മഹാത്മജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ റീജനൽ ഫീൽഡ് ഔട്ട് റീച്ച് തിരുവനന്തപുരം ബ്യൂറോയുടെ ആഭിമുഖ്യത്തിൻ കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗാന്ധി ക്ലബ്ബ് "ഹമാരാ ബാപ്പുജി " മെഗാ എക്സ്ബിഷൻ ജനുവരി 30, 31,ഫെബ്രുവരി 1 തീയ്യതികളിൽ സ്കൂളിൽ വച്ച് നടത്തും.ചടങ്ങിൽ ഗാന്ധി സ്മൃതി സദസ്സ്, പ്രിയ ബാപ്പുജിക്ക് വർണാഞ്ജലി തുടങ്ങിയ പരിപാടികളുംനടത്തും. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എൻ ബാലകൃഷ്ണൻ, പി.ഹരിന്ദ്രനാഥ്, മിത്തു തിമോത്തി, പി.സി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.