കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രങ്ങളിലൊന്നായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്നു കാലത്ത് കൊടിയേറി. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്രം മേൽശാന്തി ഇട നീർമഠം മൂടുമന നാഗരാജ് അഡിഗയുടെയും മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വൈകീട്ട് 5 മണിക്ക് നടന്ന ചോമപ്പൻകാവു കയറ്റം ഭക്തി സാന്ദ്രമായി.തുടർന്ന് കുടവരവും ഗണപതി ക്ഷേത്രത്തിലെത്തിച്ചേർന്നു. രാത്രി കലാമണ്ഡലം ഹരിഘോഷ്, രാഹുൽദാസ് ,ആദിത്യൻ തുടങ്ങിയവർ അവതരിപ്പിച്ച തൃത്തായമ്പകയും അരങ്ങേറി, രാത്രി 10 മണിക്ക് വില്ലെഴുന്നള്ളിപ്പും, പുലർച്ചെ ഒരു മണിക്ക് നാന്ദകം എഴുന്നള്ളിപ്പും ഭക്തി സാന്ദ്രമായി.