കോഴിക്കോട്: പുഷ്പശ്രീ ട്രസ്റ്റിന്റെ തിക്കോടിയൻ പുരസ്കാരം ചലച്ചിത്രനടൻ മാമുക്കോയയ്ക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ സമർപ്പിച്ചു.
കോഴിക്കോടിന്റെ സാഹിത്യ സാംസ്കാരിക കലാ രംഗങ്ങളിലെല്ലാം പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു തിക്കോടിയനെന്ന് അദ്ദേഹം അനുസ്മരിച്ചു. എക്കാലത്തും അദ്ദേഹം പിന്നണിയിലുമായിരുന്നു.
അളകാപുരി ഹാളിൽ ഒരുക്കിയ ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ പി.വി.ഗംഗാധരൻ അദ്ധ്യക്ഷനായിരുന്നു.
സംവിധായകൻ വി.എം.വിനു പ്രശസ്തിപത്രം കൈമാറി. പുത്തൂർമഠം ചന്ദ്രൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എൻ.ഇ.ബാലകൃഷ്ണ മാരാർ, അരവിന്ദാക്ഷൻ മേലേടത്ത്, ഡോ.കെ.മൊയ്തു, എ.സജീവൻ, ഭാസി മലാപ്പറമ്പ്, മാമുക്കോയ എന്നിവർ സംസാരിച്ചു. പി.രാധാകൃഷ്ണൻ സ്വാഗതവും അഡ്വ.എം.രാജൻ നന്ദിയും പറഞ്ഞു.