ബാലുശ്ശേരി: ഹൈന്ദവ സംസ്ക്കാരത്തെ വികൃതമാക്കുന്ന നയമാണ് ബി.ജെ.പിയുടേതെന്നും സർവണ്ണ ഹിന്ദുത്വമാണ് അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് പി ഹാരിസ് പറഞ്ഞു. ബാലുശ്ശേരിയിൽ ശൈലേഷ് പാറക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ. നാരായണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു.ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, പി.കെ.ബാലൻ, എ.കെ.രവീന്ദ്രൻ, ഹരീഷ് ത്രിവേണി, വിജയൻ അത്തിക്കോട്, സി.കെ.രാഘവൻ, ഷൈമ കോറോത്ത്, അനീസ് നിർമ്മല്ലൂർ എന്നിവർ സംസാരിച്ചു.
പി. കിഷൻ ചന്ദ്, ശ്രീധരൻ പൊയിലിൽ, ജയപ്രകാശ് തേനാക്കുഴി എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഭിഷേക് .എൻ.കെ., അഭിവന് .എൻ .കെ . ആര്യനന്ദ, അനുമിത്ര എന്നിവരെ അനുമോദിച്ചു.കൂടാതെ എഴുപത് പിന്നിട്ട സോഷ്യലിസ്റ്റുകളേയും ചടങ്ങിൽ ആദരിച്ചു. സി. അശോകൻ സ്വാഗതവും എം.പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.