കൽപ്പറ്റ: പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയത്തിൽ 112-ാം വാർഷിക തിരുനാൾ ഫെബ്രുവരി രണ്ടു മുതൽ 18 വരെ ആഘോഷിക്കും.ഒമ്പതു മുതൽ 12 വരെ തിയതികളിലാണ് പ്രധാന തിരുനാൾ കർമങ്ങൾ. ഈ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു പള്ളിക്കുന്നിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ് ഉണ്ടാകും.
രണ്ടിന് രാവിലെ 6.30നും 8.15നും 10.30നും ജപമാല, ദിവ്യബലി. വൈകുന്നേരം 4.30നു ഗ്രോട്ടയിൽ വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ കൊടിയേറ്റും. മൂന്നു മുതൽ ആറുവരെ വൈകീട്ട് അഞ്ചിനു ജനപമാല, ദിവ്യബലി, നൊവേന. ഏഴിനു രാത്രി 7.30 മുതൽ സൺഡേ സ്‌കൂൾ, ഭക്തസംഘടനകൾ, കുടുംബ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ കലാപാരിപാടികൾ. എട്ടിന് രാത്രി 7.30 മുതൽ ആർസിയുപി സ്‌കൂൾ വിദ്യാർഥികളും കുടുംബ യൂണിറ്റുകളും അവതരിപ്പിക്കുന്ന കലാപരിപാടികൾ. ഒമ്പതിനു രാവിലെ ആറിനും എട്ടിനും ജപമാല, ദിവ്യബലി. വൈകുന്നേരം അഞ്ചിനു താമരശേരി രൂപത മെത്രാൻ ഡോ.റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ ജപമാല, സമൂഹബലി, നൊവേന. രാത്രി 7.30 മുതൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്‌കൂൾ, കാർമൽ സ്‌കൂൾ, കുടുംബയൂണിറ്റുകൾ എന്നിവ അവതരിപ്പിക്കുന്ന കലാപരിപാടികൾ. പത്തിന് വൈകീട്ട് അഞ്ചിന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതല, വൈദികർ, തീർത്ഥാടകർ എന്നിവർക്കു ഗ്രോട്ടോയിൽ സ്വീകരണം. 6.30നു ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ വേദിയിൽ സമൂഹബലി. രാത്രി 8.30നു മെഗാഷോ. 11ന് 10.30നു കോഴിക്കാട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. വൈകുന്നേരം രഥ പ്രദക്ഷിണം. രാത്രി ഒമ്പതിനു പാല കമ്മ്യൂണിക്കേഷന്റെ നാടകം. 12നു വൈകുന്നേരം നാലിനു സെമിത്തേരി സന്ദർശനം. 18നു വൈകുന്നേരം 4.30നു ഗ്രോട്ടോയിൽ കൊടിയിറക്കൽ.