cali-uni
CALI UNI

തുടർപഠനം
അഫിലിയേറ്റഡ് കോളേജുകളിൽ 2015 മുതൽ 2018 വരെയുള്ള വർഷത്തിൽ ബിരുദ പഠനത്തിന് ചേർന്ന് ബി.എ/ബി.കോം/ബി.എസ്.സി മാത്‌സ്/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഒന്ന് മുതൽ മൂന്നാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് എസ്.ഡി.ഇ വഴി നാലാം സെമസ്റ്ററിൽ പഠനം തുടരുന്നതിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407357, 2407494.

പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.എഡ് (ജൂലായ് 2019) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.