മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ വികസന മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ കണ്ട് മനസ്സിലാക്കുന്നതിന് മുബൈ യൂണിവേഴ്സിറ്റിയിലെ 26 എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ വയനാട്ടിൽ എത്തി. യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ ഡോ. വാഗ്മറെ, ആൻഡ്രിയ ചാണ്ടി എന്നിവർ വിദ്യാർത്ഥികളോടൊപ്പം എത്തിയിട്ടുണ്ട്. ബയോവിൻ അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ബിനു പൈനുങ്കൽ ആണ് പഠന പരിപാടി ഏകോപിപ്പിക്കുന്നത്. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം,കാർഷിക മേഖലയിലെ ഇടപെടലുകൾ, ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾ, ആദിവാസി മേഖലയിലെ ഇടപെടലുകൾ തുടങ്ങിയ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പഠന വിധേയമാക്കുന്നതിനുവേണ്ടിയാണ് ഒരാഴ്ചത്തെ സന്ദർശനത്തിന് ടീം എത്തിയത്. ഡോൺ ബോസ്‌കോ കോളേജ് സുൽത്താൻ ബത്തേരി, റേഡിയോ മാറ്റൊലി, എടവക ഗ്രാമ പഞ്ചായത്ത്, ബോയ്സ് ടൗൺ ബൊട്ടാണിക്കൽ ഗാർഡൻ, ഉറവ്, ബയോവിൻ അഗ്രോ റിസർച്ച്, ശ്രേയസ് ബത്തേരി എന്നിവിടങ്ങളിലും ടീം സന്ദർശിക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രമേഷ് ബിഷ്‌ണോയ്, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ചെറുവയൽ രാമൻ, ട്രൈബൽ ഡിപ്പാർട്‌മെന്റ് റിട്ട. ജോയിന്റ് ഡയറക്ടർ കെ.ജോസഫ് എന്നിവരുമായി ടീം സംവദിക്കും.

ഫോട്ടോ: മുബൈ യൂണിവേഴ്സിറ്റി ടീംന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല പരിജയപെടുത്തുന്നു.