കോഴിക്കോട്: കേരള വിദ്യാർത്ഥി ഊർജ്ജ കോൺഗ്രസിലേക്ക് ജില്ലയിൽ നിന്ന് എട്ട് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളിൽ ഊർജ്ജ സംരക്ഷണ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എനർജി മാനേജ്മെന്റ് സെന്റർ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ജില്ലാതല ഊർജ്ജോത്സവത്തിൽ നിന്നാണ് ഇത്രയും പേർ യോഗ്യത നേടിയത്.

ഉപന്യാസ രചന യു.പി വിഭാഗത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അനന്യ അജിത്ത്, ഹൈസ്കൂൾ വിഭാഗത്തിൽ സെൻറ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ പി.കെ ആർദ്ര മുരളി, കാർട്ടൂൺ യു.പി വിഭാഗത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ശ്രീവിൻ ജി.ലാൽ, ഹൈസ്കൂൾ വിഭാഗത്തിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടി.പി.അനഘ, ക്വിസ് യു.പി വിഭാത്തിൽ കൊടൽ നടക്കാവ് ഗവ. യു.പി സ്കൂളിലെ വി.എ.നിരഞ്ജന, പി അതുൽ, ഹൈസ്കൂൾ വിഭാഗത്തിൽ സെൻറ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വി. ഋതുവർണ്ണ, എം. സന ഫാത്തിമ എന്നിവരാണ് സംസ്ഥാനതലത്തിൽ മത്സരിക്കുക.

ജില്ലാതലം വരെയുള്ള എൽ.പി.വിഭാഗം ചിത്രരചനയിൽ മണ്ണൂർ നോർത്ത് എ.യു.പി സ്കൂളിലെ ഫാത്തിമ ഫിദ ഒന്നാം സ്ഥാനം നേടി.