കൽപ്പറ്റ: യു.ഡി.എഫ് ബഹുജന റാലി നടക്കുന്ന ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കൽപ്പറ്റയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെ സംഘടിപ്പിക്കുന്ന ബഹുജന റാലിയും തുടർന്ന് കൽപ്പറ്റ പുതിയ ബസ്സ്സ്റ്റാൻഡിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിന്റെയും ഭാഗമായാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ന് രാവിലെ 9.30 മുതൽ ഒരു മണിവരെ ജനമൈത്രീ ജംഗ്ഷൻ മുതൽ കൈനാട്ടി ബൈപാസ് ജംഗ്ഷൻവരെ കൽപ്പറ്റ ടൗണിലൂടെ യതൊരുവിധ വാഹനങ്ങൾക്കും പ്രവേശനമുണ്ടായിരിക്കില്ല. കോഴിക്കോട് ഭാഗത്ത്നിന്ന് ബത്തേരി മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ജനമൈത്രീ ജംഗ്ഷനിൽനിന്ന് ബൈപാസ് വഴി കടന്ന്‌പോകണം. ബത്തേരി മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് ബൈപാസ് വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് കൽപ്പറ്റവരെ വന്ന് മടങ്ങിപോകേണ്ട ബസ്സുകൾ പുതിയ ബസ്സ്സ്റ്റാൻഡിൽ പ്രവേശിക്കാതെ ജനമൈത്രീ ജംഗ്ഷനിൽ നിന്ന് യാത്രക്കാരെ കയറ്റി മടങ്ങിപോകേണ്ടതാണ്. ബത്തേരി മാനന്തവാടി ഭാഗത്ത് നിന്ന് കൽപ്പറ്റ വന്ന് മടങ്ങിപോകേണ്ട ബസ്സുകൾ കൈനാട്ടിയിൽ നിന്ന് ബൈപാസ് വഴി ജനമൈത്രീ ജംഗ്ഷനിൽ എത്തി യാത്രക്കാരെ കയറ്റി ബൈപാസ് വഴി മടങ്ങിപോകേണ്ടതാണ്. കൽപ്പറ്റ ടൗണിലുള്ള ഇട റോഡുകളിൽനിന്ന് ഒരു വാഹനത്തിുനം മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. 9.3 മുതൽ പടിഞ്ഞാറത്തറ ഭാഗത്ത് നിന്ന് പിണങ്ങോട് ജങ്ഷൻ വഴി കൽപ്പറ്റയിലേക്ക് വരുന്ന വാഹനങ്ങൾ കൽപ്പറ്റ ടൗണിലേക്ക് വരാതെ ജനമൈത്രീ ജംഗ്ഷനിലേക്ക്‌ പോകണം.

രാവിലെ 6.00 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കൈനാട്ടി ബൈപാസ് ജംഗ്ഷൻ മുതൽ കൽപ്പറ്റ പുതിയസ്റ്റാൻഡ് വരെ റോഡിന്റെ ഇരുവശവും യാതൊരുവിധ പാർക്കിങും അനുവദിക്കില്ലെന്നും പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.