കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വേങ്ങേരി, വേങ്ങേരികാട്, തണ്ണീർപന്തൽ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ നോൺ വൂവൻ ബേഗുകൾ, ഡിസ്‌പോസിബിൾ പ്‌ളേറ്റുകൾ, കപ്പുകൾ സ്പൂണുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സലിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജീഷ് വിജി ,സുജാത എന്നിവർ പങ്കെടുത്തു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് ആദ്യഘട്ടമെന്ന നിലയിൽ 10000 രൂപ പിഴ ചുമത്തുമെന്നും വരുംദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്നും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ.എസ്. ഗോപകുമാർ അറിയിച്ചു.