news
ഡോ. എം.ഗോവിന്ദരാജ്

കോഴിക്കോട്: കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ജനറൽ മെഡിസിൻ പ്രൊഫസറായിരുന്ന ഡോ. എം.ഗോവിന്ദരാജ് (84) വയനാട് റോഡിലെ കരീബിയൻ കോട്ടേജിൽ നിര്യാതനായി.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ്. കേരള ക്രിക്ക​റ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന ക്രിക്ക​റ്റ് കമന്റേ​റ്ററുമായിരുന്നു.

ഭാര്യ: സാദിയ (ട്രിനിഡാഡ്, വെസ്​റ്റ് ഇൻഡീസ്). മക്കൾ: ഡോ.ഗീത എം. ഗോവിന്ദരാജ് (പീഡിയാട്രിക്‌സ് പ്രൊഫസർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്), ഷീല ഗോവിന്ദരാജ് (ബെഗളൂരു), വിനീത ഗോവിന്ദരാജ് (എൻജിനിയർ, ആപീവ്, ബെഗളൂരു), നിഖിൽ ഗോവിന്ദരാജ് (സിയാ​റ്റിൽ, യു.എസ്.എ). മരുമക്കൾ: ഡോ.പി.കൃഷ്ണകുമാർ (ഡയറക്ടർ, ഇംഹാൻസ് കോഴിക്കോട് ), വി.എസ്.ശ്രീധർ (ആക്‌സൻചർ, ബെഗളൂരു), ദീപക് ഇല്ലത്ത്കണ്ടി (ആർക്കിടെക്ട്, ബെഗളൂരു), അഞ്ജലി അനിൽകുമാർ (ആമസോൺ, സിയാ​റ്റിൽ).

ഹെൽത്ത് സർവിസസ് ഡെപൂട്ടി ഡയറക്ടറായിരുന്ന ഡോ.എം.ഗോവിന്ദന്റയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ ഡോ.എം.ജി. സഹദേവൻ, എം.ജി. ഗോപിനാഥ് (മാനേജിംഗ് ഡയറക്ടർ, കോംട്രസ്​റ്റ് ), ഡോ.എം.ജി. ഉഷാഭായ് (റിട്ട.പീഡിയാട്രിക്‌സ് പ്രൊഫസർ, കോഴിക്കോട് മെസിക്കൽ കോളേജ് ), ലീല കൃഷ്ണൻ, ഡോ.പ്രസന്ന ശരത് കുമാർ (റിട്ട.പ്രൊഫസർ, ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ), ഡോ.ഗിരിജാ ബായ് (യു.കെ.), ജലജ രമേഷ്, പ്രഭ രാമചന്ദ്രൻ, പരേതയായ രമാദേവി.