കോഴിക്കോട്: കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ജനറൽ മെഡിസിൻ പ്രൊഫസറായിരുന്ന ഡോ. എം.ഗോവിന്ദരാജ് (84) വയനാട് റോഡിലെ കരീബിയൻ കോട്ടേജിൽ നിര്യാതനായി.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു.
ഭാര്യ: സാദിയ (ട്രിനിഡാഡ്, വെസ്റ്റ് ഇൻഡീസ്). മക്കൾ: ഡോ.ഗീത എം. ഗോവിന്ദരാജ് (പീഡിയാട്രിക്‌സ് പ്രൊഫസർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്), ഷീല ഗോവിന്ദരാജ് (ബെഗളൂരു), വിനീത ഗോവിന്ദരാജ് (എൻജിനിയർ, ആപീവ്, ബെഗളൂരു), നിഖിൽ ഗോവിന്ദരാജ് (സിയാറ്റിൽ, യു.എസ്.എ). മരുമക്കൾ: ഡോ.പി.കൃഷ്ണകുമാർ (ഡയറക്ടർ, ഇംഹാൻസ് കോഴിക്കോട് ), വി.എസ്.ശ്രീധർ (ആക്‌സൻചർ, ബെഗളൂരു), ദീപക് ഇല്ലത്ത്കണ്ടി (ആർക്കിടെക്ട്, ബെഗളൂരു), അഞ്ജലി അനിൽകുമാർ (ആമസോൺ, സിയാറ്റിൽ).
ഹെൽത്ത് സർവിസസ് ഡെപൂട്ടി ഡയറക്ടറായിരുന്ന ഡോ.എം.ഗോവിന്ദന്റയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ ഡോ.എം.ജി. സഹദേവൻ, എം.ജി. ഗോപിനാഥ് (മാനേജിംഗ് ഡയറക്ടർ, കോംട്രസ്റ്റ് ), ഡോ.എം.ജി. ഉഷാഭായ് (റിട്ട.പീഡിയാട്രിക്‌സ് പ്രൊഫസർ, കോഴിക്കോട് മെസിക്കൽ കോളേജ് ), ലീല കൃഷ്ണൻ, ഡോ.പ്രസന്ന ശരത് കുമാർ (റിട്ട.പ്രൊഫസർ, ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ), ഡോ.ഗിരിജാ ബായ് (യു.കെ.), ജലജ രമേഷ്, പ്രഭ രാമചന്ദ്രൻ, പരേതയായ രമാദേവി.