കോഴിക്കോട്: ഹോട്ടല്‍ മാനേജ്മെന്റ് രംഗത്തെ തൊഴില്‍ സാദ്ധ്യതകളിലൂന്നി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നാളെ കരിയര്‍ കൗണ്‍സലിംഗ് സെമിനാര്‍ ഒരുക്കുന്നു. വരക്കല്‍ ബീച്ചിന് സമീപത്തെ കാമ്പസിൽ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാറില്‍ വിവിധ കോഴ്സുകളെ കുറിച്ചും ഹോട്ടല്‍ മാനേജ്മെന്റ് ബിരുദ കോഴ്സിന്റെ പൊതു പ്രവേശനപരീക്ഷ സംബന്ധിച്ചും വിശദീകരിക്കും. പ്രവേശനം സൗജന്യം. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ എന്നിവർക്കും പങ്കെടുക്കാം. ഫോണ്‍: 0495 2385861.