മാനന്തവാടി: കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തോടെ ഈ വർഷത്തെ നാഷണൽ വോട്ടേഴ്സ് ഡേ ഇന്ന് വൈകുന്നേരം മാനന്തവാടി മേരിമാതാ കോളേജിൽ നടക്കും.സിനിമാ താരം ടൊവിനോ തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടർ അദീല അബ്ദുള്ള സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി ഇതിനകം വിവിധ പരിപാടികൾ ജില്ലയിൽ ഒരുക്കി.ജില്ലയിൽ നിലവിൽ 597233 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 295112 പുരുഷൻമാരും, 302121 സ്ത്രീ വോട്ടർമാരുമാണ്. മാനന്തവാടി മണ്ഡലത്തിൽ ആകെയുള്ള 184595 വോട്ടർമാരിൽ 92139 പുരുഷ വോട്ടുകളും 92456 സ്ത്രീ വോട്ടർമാരുമാണ്.
ബത്തേരിയിൽ ആകെയുള്ള 215706 വോട്ടർമാരിൽ 106283 പുരുഷൻമാരും 109493 സ്ത്രീകളുമാണ്.
കൽപ്പറ്റ മണ്ഡലത്തിൽ ആകെയുള്ള 196932 വോട്ടർമാരിൽ 96690 പുരുഷ വോട്ടുകളും 100242 സ്ത്രീ വോട്ടർമാരുമാണ്.
പൊതുവെ എല്ലാ മണ്ഡലത്തിലും സ്ത്രീ വോട്ടർമാരാണ് കുടുതൽ. പ്രായപൂർത്തിയായ മുഴുവനാളുകളെയും വോട്ടർ പട്ടിക പേര് ചേർക്കാനുള്ള ഒരുക്കത്തിലാണ് ഇലക്ഷൻ ഉദ്യോഗസ്ഥർ.