മടക്കിമല: ക്ഷീരസംഘം തി​രഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളി​ലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. പ്രസിഡന്റായി പി.ഡി. ശിവദാസനെയും വൈസ് പ്രസിഡന്റായി വി.എം. മുജീബ് റഹ്മാനെയെും തി​രഞ്ഞെടുത്തു. ഡയറക്ടർമാർ: പി. ഗോപി, എൻ.ജെ. സണ്ണി, ജോബിമോൻ, എം.സി. അയ്യപ്പൻ, സാജിത കണ്ണമ്പറ്റ, ഫിലോമിന, സഫിയ നൗഷാദ്.
വിജയത്തിൽ ആഹ്ളാദം അറിയിച്ച് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനവും യോഗവും നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എം.ഒ. ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ്, ജോയി തൊട്ടിത്തറ, സജീവൻ മടക്കിമല, എം.കെ. ആലി, എ. കൃഷ്ണൻ, ബഷീർ കണ്ണമ്പറ്റ, പി.ടി. അന്ത്രു, അഷ്റഫ് ചിറക്കൽ, ടി. ആലി, ത്വൽഹത്ത്, പി.ഇ. തോമസ്, എ.പി. മനോജ്, സെയ്ത് തച്ചറമ്പൻ, ശാന്തമ്മ തോമസ്, കബീർ പൈക്കാടൻ, ഗോപൻ എന്നിവർ പ്രസംഗിച്ചു.

പടംശിവദാസൻ