കോഴിക്കോട്: എൻ ആർ സി ക്ക് വഴിയൊരുക്കുന്ന സെൻസസ് നടപടികൾ അടിയന്തരമായി നിറുത്തിവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഒ.കെ.ഫാരിസ്, ജില്ലാ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ, ജില്ലാ സെക്രട്ടറിമാരായ സാബിർ മുനഫർ തങ്ങൾ, ഷാഹുൽ ഹമീദ് കക്കോടി, റഈസ് വട്ടോളി, ഷമീർബാബു കൊടുവള്ളി, ശുക്കൂർ ശിവപുരം എന്നിവർ സംസാരിച്ചു.