കൊയിലാണ്ടി: നാടക രചയിതാവും സംവിധായകനുമായിരുന്ന ജി എൻ ചെറുവാടിന്റെ പേരിൽ മേലൂർ കെ എം എസ് ലൈബ്രറി ഏർപ്പെടുത്തിയ ജി എൻ ചെറുവാട് പ്രഥമ നാടക പുരസ്‌കാരത്തിന് നാടകകാരൻ എം നാരായണൻ അർഹനായി. നാടകരംഗത്തെ അതുല്യ സംഭാവനയ്ക്കാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി 1 ന് ലൈബ്രറിയുടെ സുവർണ ജൂബിലി സമാപന ചടങ്ങിൽ സമ്മാനിക്കും.