മീനങ്ങാടി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് സർക്കാർ അനുവദിച്ച 5 കോടി രൂപയും, സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 80 ലക്ഷം രൂപയും, പൊതുജനങ്ങളിൽ നിന്ന് പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച നാല് ലക്ഷത്തോളം രൂപയും ചേർത്ത് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനായി നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഇന്ന്ന് രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ കെ.ജീവൻബാബു, കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് എന്നിവർ സംബന്ധിക്കും.
സ്‌കൂൾ വാർഷികവും ഈ വർഷം സർവ്വീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ പി.വി. ജയിംസ്, ഇ.ആർ. നിർമ്മല എന്നിവർക്കുള്ള യാത്രയയപ്പും നടക്കും. സംസ്ഥാന, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അക്കാദമിക് ബ്ലോക്കിലെ സൗകര്യങ്ങൾ
• മൂന്ന് നില കെട്ടിടം
• 27 ക്ലാസ്സ് മുറികൾ
• എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്
• വിശാലമായ ലൈബ്രറി
• ഹൈടെക് ലാബുകൾ
• കൗൺസിലിംഗ് മുറി
• ആധുനിക ശുചിമുറികൾ
• മെച്ചപ്പെട്ട സ്റ്റാഫ് റൂമുകൾ
• സിക്ക് റൂം
• ഗേൾസ് റസ്റ്റ് റൂം
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി, പി.ടി.എ. പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, പ്രിൻസിപ്പൽ പി.എ.അബ്ദുൾ നാസർ), വൈസ് പ്രിൻസിപ്പൽ കെ.എം.നാരായണൻ, എസ്.എം.സി. ചെയർമാൻ ടി.എം.ഹൈറുദ്ദീൻ, പബ്ലിസിറ്റി കൺവീനർ പി.എസ്.ഗിരീഷ്‌കുമാർ, ഡോ. ബാവ കെ. പാലുകുന്ന്, കെ.എസ്.മനോജ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.