മാനന്തവാടി: തന്റെ പ്രസംഗത്തിനിടെ സദസ്സിലിരുന്ന് കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി സിനിമാ താരം ടോവിനോ തോമസ് മൈക്കിലൂടെ കൂവിപ്പിച്ചു.
മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് സംഭവം. വയനാട് ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോയുടെ കൗതുകകരമായ പ്രതികരണം.
കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ ടോവിനൊ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെട്ടു.തെറ്റ് പറ്റിയതിൽ ക്ഷമ ചോദിച്ച കുട്ടി പറയുന്നത് കേൾക്കാതെ ടോവിനോ മൈക്കിലൂടെ കൂവാൻ കർശനമായി ആവശ്യപ്പെടുകയായിരുന്നു.
നിവൃത്തിയില്ലാതെ വന്നപ്പോൾ വിദ്യാർത്ഥി ഒരു പ്രാവശ്യം കൂവി. അത് പോരെന്ന് പറഞ്ഞ് നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്ന് പോകാൻ ടോവിനോ അനുവദിച്ചത്. ഉടനെ തന്നെ ടോവിനോ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.