സുൽത്താൻ ബത്തേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, ഭരണഭഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണറാലിയും പൊതുസമ്മേളനവും നടത്തി.
രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കൻവാടി വർക്കർമാർ, യുവജന കൂട്ടായ്മകൾ, വിദ്യാർഥികൾ തുടങ്ങി നൂറ് കണക്കിന് പേർ റാലിയിൽ അണിനിരന്നു. ദേശീയ പതാകയുമായാണ് റാലിയിൽ ജനങ്ങൾ പങ്കെടുത്തത്.
പൊതുസമ്മേളനം ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി. എൽ സാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. മനോഹരൻ പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ സഹദേവൻ, ശ്രീജിത്ത്, കൗൺസിലർമാരായ എൻ.എം വിജയൻ, പി.പി അയൂബ്, ഷബീർ അഹമ്മദ്,ഫാ.ജെയിംസ് പുത്തൻപറമ്പിൽ, ബാബു പഴുപ്പത്തൂർ, പ്രഫ. ബാലഗോപാലൻ, കെ.ജെ ദേവസ്യ, സുരേഷ് താളൂർ, ബേബി വർഗ്ഗീസ്, പി.ആർ ജയപ്രകാശ്,പട്ടാമ്പി ഖാദർ, നജ്ജുമൂദ്ദീൻ ദാരുമി, മാടക്കര അബ്ദുള്ള, ഡി.പി രാജശേഖരൻ, മത്തായി പുളിനാക്കുഴി, സമദ് കണ്ണിയൻ, സംഷാദ് ബത്തേരി, സി.കെ ആരിഫ്, ലിജോ ജോണി, എ.കെ റഹീം, ലയണൻ മാത്യു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ


പൗരത്വ നിയമത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ നടന്ന റാലി.


കോളിയാടി സ്‌കൂളിൽ ജൈവ വൈവിധ്യ പാർക്ക് ആരംഭിച്ചു

സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിൽ ജൈവ വൈവിദ്യ പാർക്കിന്റേയും, ശലഭോദ്യാനത്തിന്റേയും പ്രവർത്തനം ആരംഭിച്ചു.
അസി. ഫോറസ്റ്റ് കൺസർവേറ്റർ ഹരിലാൽ ഉദ്ഘാടനം ചെയ്തു. റെയിഞ്ചർ അനുരൂപ്, ഫോറസ്റ്റ് ഓഫീസർ ഗൗരി, ഹെഡ്മാസ്റ്റർ റോയ് വർഗീസ്, സ്റ്റാഫ് സെക്രട്ടറി ഷാജൻ എബ്രഹാം, എംപിടിഎ പ്രസിഡന്റ് ബുഷ്റ എന്നിവർ പ്രസംഗിച്ചു.

ബത്തേരി ടൗണിൽ വാഹനമിടിച്ച് മാൻ ചത്തു

സുൽത്താൻ ബത്തേരി: ബത്തേരി ടൗണിൽ മാൻ വാഹനമിടിച്ച് ചത്തു. ഇന്നലെ രാവിലെയാണ് സംഭവം. സ്വതന്ത്ര മൈതാനിക്ക് സമീപം വെച്ചാണ് മാനിനെ വാഹനമിടിച്ചത് സംഭവസ്ഥലത്തു വെച്ചുതന്നെ മാൻ ചത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി തുടർ നടപടികൾ സ്വീകരിച്ചു.


ഫോട്ടോ


സുൽത്താൻ ബത്തേരി ടൗണിൽ വാഹനമിടിച്ച് ചത്ത മാൻ.