വൈക്കം : നഗരസഭയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നടത്തിയിട്ടുള്ള നിർമ്മാണങ്ങളുടെ പട്ടിക സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ആക്ഷേപ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായുള്ള ഹിയറിംഗ് നാളെ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടത്തും. ജില്ലാ കളക്ടർ അദ്ധ്യക്ഷനും ജില്ലാ ടൗൺ പ്ലാനർ കൺവീനറും തീരദേശ മേഖലയിലെ നഗരസഭ / പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ അംഗങ്ങളായുള്ള കോസ്റ്റൽ ഡിസ്ട്രിക്ട് കമ്മിറ്റിയാണ് ഹിയറിംഗ് നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഹിയറിംഗ്. ആക്ഷേപങ്ങൾ ഉള്ളവർ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോറത്തിന്റെ മാതൃക നഗരസഭയിൽ ലഭ്യമാകും.