thoothutty

കോട്ടയം: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിലെ തൂത്തൂട്ടി ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന പുലരി പുതുവത്സര സമർപ്പണ ശുശ്രൂഷയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ധ്യാനകേന്ദ്രത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ 'ദ ലൈഫി"ന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ഇന്നു മുതൽ നാലു വരെയാണ് കൺവെൻഷൻ നടക്കുന്നത്.
ഇന്നലെ നടന്ന പുലരി പുതുവത്സര സമർപ്പണ ശുശ്രൂഷകൾക്ക് ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോർ പീലക്‌സീനോസ്, പാത്രിയർക്കീസ് ബാവായുടെ മുൻസെക്രട്ടറി മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഫാ. ദാനിയേൽ പൂവണ്ണത്തിൽ വൈദികധ്യാന നയിക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാർഥന, ഗാനശുശ്രൂഷ. 6.15ന് ആമുഖസന്ദേശം: സഖറിയാസ് മോർ പീലക്‌സീനോസ്. 6.30ന് വചനസന്ദേശം ഫാ. ദാനിയേൽ പൂവണ്ണത്തിൽ. 8.45ന് ആരാധന, ആശീർവാദം. നാളെ വൈകിട്ട് 5.30ന് സന്ധ്യാപ്രാർത്ഥന. 6.30ന് വചനസന്ദേശം: ഫാ. ദാനിയേൽ പൂവണ്ണത്തിൽ, 8.45ന് ആരാധന, ആശീർവാദം. 3ന് രാവിലെ 9.30 മുതൽ 12.30 വരെ ആദ്യവെള്ളി ധ്യാനം നടക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാർഥന, ഗാനശുശ്രൂഷ. 6.30ന് വചനസന്ദേശം: ബ്ര. ജോൺ പോൾ(യു.എ.ഇ), ബ്ര. പ്രിൻസ് (യു.എ.ഇ). 8.45ന് ആരാധന, ആശീർവാദം.നാലിന് രാവിലെ 7:30ന് കുർബാന: സഖറിയാസ് മോർ പീലക്‌സീനോസ് (മേൽപ്പട്ട സ്ഥാനാരോഹണത്തിന്റെ 10ാം വർഷം), വൈകിട്ട് 5.30ന് സന്ധ്യാപ്രാർഥന, ഗാനശുശ്രൂഷ. 6.30ന് വചനസന്ദേശം: ഫാ. മാത്യു വയലാമണ്ണിൽ. 8.45ന് സമാപനസന്ദേശം: പാത്രിയർക്കീസ് ബാവായുടെ മുൻസെക്രട്ടറി മാത്യൂസ് മോർ തീമോത്തിയോസ്, ആശീർവാദം.