പെരുന്ന: മന്നത്ത് പദ്മനാഭന്റെ 143-ാമത് ജയന്തി ആഘോഷം ഇന്ന് രാവിലെ 7.30ന് മന്നം സമാധിയിലെ പുഷ്പാർച്ചനയോടെ ആരംഭിക്കും. 10.45ന് നടക്കുന്ന ജയന്തിസമ്മേളനം ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻനായർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, കേരള സർവകലാശാല ഹെൽത്ത് സയൻസ് മുൻ വി.സി ഡോ. എം.കെ.സി. നായർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വാഗതവും ട്രഷറർ ഡോ. എം. ശശികുമാർ നന്ദിയും പറയും.
ഇന്നലെ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ, ട്രഷറർ ഡോ. എം. ശശികുമാർ, കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ്, ഡയറക്ടർ ബോർഡംഗങ്ങൾ തുടങ്ങിയവർ സമാധിയിൽ പുഷ്പാർച്ചന നടത്തി.