വൈക്കം : മനുഷ്യൻ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി പ്രകൃതിയെ സ്നേഹിക്കുന്ന സമൂഹ ജീവി ആവണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ അഭിപ്രായപ്പെട്ടു. കാടും നദികളും പഴങ്ങളും ജലവുമെല്ലാം പ്രകൃതിയുടെ വരദാനമാണ്. മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുകയാണ് ഏകമാർഗ്ഗം. ഉദയം റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് ഇരവിമംഗലം, എസ്.ഹരിദാസൻ നായർ, ജയകുമാർ കുര്യപ്പുറത്ത്, രവീന്ദ്രൻ അപ്സര, ഷാജി തകിടയിൽ, സിന്ധു മധുസൂതനൻ, പ്രസാദ് മുത്തിരം, കുഞ്ഞുമോൻ അഖിൽ നിവാസ് എന്നിവർ പ്രസംഗിച്ചു.