കോരുത്തോട് :ഹരിത കേരള മിഷനും കോരുത്തോട് പഞ്ചായത്തുമായി ചേർന്ന് 'ഇനി ഞാൻ ഒഴുകട്ടെ നീർ ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്" എന്ന പേരിൽ കോരുത്തോട് തോട് ശുചീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജി അജയകുമാർ, അജിത ഓമനക്കുട്ടൻ, രത്‌നമ്മ രവീന്ദ്രൻ, കെ.കെ. തങ്കപ്പൻ, ജോജോ പി.വി, കൃഷി ഓഫീസർ വേണുഗോപാൽ, വി.ഇ.ഒ രാജൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു. തൊഴിലുറപ്പു തൊഴിലാളികളും ആരോഗ്യ പ്രവർത്തകരും യജ്ഞത്തിൽ പങ്കാളികളായി.