രാജക്കാട്.രാജക്കാട് എസ്. എസ്. എം ആർട്‌സ് ആന്റ്‌റ് സയൻസ് കോളേജ് പ്രിൻസിപ്പലായി ഡോ. നടുവട്ടം സത്യശീലൻ ചുമതലയേറ്റു. പ്രമുഖ മാധ്യമ പ്രവർത്തകൻ, ഗവേഷകൻ, അദ്ധ്യാപകൻ, അഭിഭാഷകൻ, സാഹിത്യകാരൻ എന്നീ നിലകളിലായി നാൽപ്പത് വർഷത്തിലധികം പ്രവർത്തനപരിചയമുണ്ട്. എം. ജി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്. എസ്. എം കോളേജിൽ ബി. എ ഇംഗ്‌ളീഷ്, ബി. ബി. എ, ബി. കോം ബി. എസ്. സി കംപ്യൂട്ടർ സയൻസ്, എം. കോം എന്നീ കോഴ്‌സുകൾ നിലവിലുണ്ട്. ഇടുക്കി ജില്ലയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് കോളേജ് രാജാക്കാട് എസ്. എൻ. ഡി.പി. യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നു വരുന്നു.