കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയൽ പുതുതായ് വാങ്ങിയ 500 പുസ്തകങ്ങളുടെ പ്രദർശനം നാളെ ആരംഭിക്കും. വൈകിട്ട് 5ന് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, വി. ജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. പുസ്തക പ്രദർശനം ഒരാഴ്ച നീളും.