പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി (സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ആറ്, ഏഴ് തീയതികളിൽ നടക്കും.
ഒൻപതാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) സെപ്തംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ആറുമുതൽ നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ സി.ബി.സി.എസ്. (റഗുലർ) ബി.എസ്‌സി (മോഡൽ 1, 2, 3) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്. (മോഡൽ 1, 2, 3 റഗുലർ 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
.