ചങ്ങനാശേരി: ഡിസംബർ 31ന് രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം അത് ചെയ്യാതെ ലാലിച്ചൻ കുന്നിപ്പറമ്പിൽ നഗരസഭ ചെയർമാൻ
സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ പ്രക്രിയയ്ക്ക് അനുയോജ്യമല്ലെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി. യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചപ്പോൾ അതിനെ മറികടക്കുന്നതിനായി രാജി പ്രഖ്യാപനം നടത്തുകയും അതും പാലിക്കാതിരിക്കുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും ധാരണകൾ പാലിക്കാൻ ചെയർമാൻ തയ്യാറാകണമെന്നും നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു.