nilpu-samaram

നെടുംകുന്നം: ഏഴ് മാസമായി തൊഴിലുറപ്പ് അംഗങ്ങളുടെ കൂലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നെടുംകുന്നം പോസ്റ്റ് ഓഫീസിനു മുന്നിൽ നില്പു സമരം നടത്തി. സമര പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് ഉദ്ഘാടനം ചെയ്തു. രവി.വി. സോമൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കോ-ഓർഡിനേറ്റർ ജോസഫ് ദേവസ്യ, രാജേഷ് കൈടാച്ചിറ, തോമസ് കുട്ടി ജേക്കബ്, മാത്യു ജോൺ, റോയി നെച്ചുകാട്ട്, സി.ഡി.എസ് ചെയർപേഴ്‌സൺ രാജമ്മ മോഹൻ, തൊഴിലുറപ്പ് മേറ്റുമാരായ എൽസി ജോസഫ്, സജിമോൾ സാം, മിനി ശശിമോൻ, ഷീന തങ്കച്ചൻ, തങ്കമ്മ ജോയി എന്നിവർ പങ്കെടുത്തു. 7 മാസത്തെ കുശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, പെൻഷൻ അനുവദിക്കുക, തൊഴിലുറപ്പ് ഇടങ്ങളിൽ വച്ച് ഉണ്ടാകുന്ന പരിക്കുകൾക്ക് വൈദ്യസഹായം സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭീമ ഹർജി പ്രധാനമന്ത്രിക്ക് ഫാക്‌സായും, പോസ്റ്റലായും പരാതി അയച്ചു.