അടിമാലി: ജില്ലയിൽ കോൺഗ്രസിനെ കർമ്മനിരതമാക്കാൻ വേണ്ട പരിപാടികൾ കോൺഗ്രസ് നേതൃയോഗം രൂപപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ: ഇബ്രാഹിം കുട്ടി കല്ലാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി അഡ്വ: ഡീൻ കുര്യാക്കോസ് എം.പി ജില്ലയിൽ രണ്ട് മാർച്ചുകൾ നടത്തും. ജനുവരി 21 മുതൽ ഫെബ്രുവരി 21 വരെ 30 ദിവസം നീണ്ടു നിൽക്കുന്ന 600 കലോമീറ്റർ പദയാത്ര ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കും. പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തൊടുപുഴയിൽ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജനുവരി 4 ന് 11 മണിക്ക് മുഴുവൻ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും ഒരു ഏകദിന ശില്പശാല ചെറുതോണി മർച്ചന്റ് അസോസയേഷൻ ഹാളിൽ നടക്കും. അധികാര ദുർവിനയോഗത്തിലൂടെ കെ.എസ്.ഇ.ബി ഭൂമി സ്വന്തക്കാർക്കും, ചാർച്ചക്കാർക്കും പാട്ടത്തിന് നല്കിയ വൈദ്യൂതമന്ത്രിയുടെ നിലപാടിൽ പ്രതഷേധിച്ച് ജനുവരി 12ന് രാവിലെ 11 ന് എം.എം.മണിയുടെ നെടുങ്കണ്ടത്തെ ഓഫീസലേക്ക് മാർച്ചു നടത്തും.13 കർഷകർ ആത്മഹത്യ ചെയ്ത ഇടുക്കിയിൽ മോറോട്ടോറിയം അവസാനിക്കുന്നത് കർഷക ആത്മഹത്യകൾ തുടരാൻ കാരണമാകുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.