പാലാ: മോട്ടോർ ആക്‌സിഡന്റ് ക്ലയിം ട്രൈബ്യൂണലിന്റെയും, പാലാ സബ്‌ കോടതിയുടെയും 25-ാം വാർഷിക ആഘോഷങ്ങൾ നാലിന് 4 മണിയ്ക്ക്‌ കോടതി സമുച്ചയത്തിൽ കേരളാ ഹൈക്കോടതി ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്യും. അന്തരിച്ച മുൻമന്ത്രി കെ.എം മാണിയുടെ ഛായാചിത്രം ജസ്റ്റിസ് എ. ഹരിപ്രസാദ് അനാഛാദനം ചെയ്യും. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു. പി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 50 വർഷം പൂർത്തിയാകുന്ന അഭിഭാഷകരെ കോട്ടയം ജില്ലാ സെഷൻസ് ജെഡ്ജി സി. ജയചന്ദ്രൻ ആദരിയ്ക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.ജെ ഷാജി അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മാണി സി കാപ്പൻ എം.എൽ.എ, ജഡ്ജിമാരായ സുരേഷ്‌കുമാ ർപോൾ, കെ. കമനീസ്, ലിഷ എസ്, പി.എ. സിറാജുദിൻ, എം.ഐ. ജോൺസൺ, മുൻസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, അഡ്വ. കെ.ആർ. ശ്രീനിവാസൻ, അഡ്വ. ജോർജ്ജ് പുളിയ്ക്കൻ, അഡ്വ. ജോസഫ് ടി ജോൺ, അഡ്വ.ജോസ് ജെ. പടിഞ്ഞാറെമുറി എന്നിവർ പ്രസംഗിക്കും.