കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ജി. ശങ്കരപ്പിള്ളയെ അനുസ്മരിച്ചു. ഡോ. സുനിൽ പി. ഇളയിടം സ്മാരക പ്രഭാഷണം നടത്തി. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി അരവിന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. രാജാ വാര്യർ പ്രഭാഷണം നടത്തി. വള്ളത്തോൾ കെ. രവീന്ദ്രനാഥൻ പുസ്തകദാനം നിർവഹിച്ചു. സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടർ ഡോ. കെ.എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 'സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ' എന്ന നാടകവും അവതരിപ്പിച്ചു.