പാലാ: സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മീനും ഇറച്ചിയും വാങ്ങുന്നതിനുള്ള തുണിസഞ്ചി രൂപകല്പന ചെയ്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചലച്ചിത്രനടി മിയ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ്, ഹെഡ്മാസ്റ്റർ സോയി തോമസ്, പി.ടി.എ. പ്രസിഡന്റ് ബിനോയി തോമസ്, പ്രോഗ്രാം ഓഫീസർ സാബു തോമസ്, അദ്ധ്യാപകരായ ഫാ. ജോൺ കണ്ണന്താനം, ആന്റോ ജോർജ്ജ്, നിജോയ് പി. ജോസ്, സി. പ്രിൻസി ഫിലിപ്പ്, സോജൻ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.