പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകൾ റീടാറിംഗ് നടത്തുന്നതിന് തുക അനുവദിച്ചതായി എൻ. ജയരാജ് എം.എൽ.എ അറിയിച്ചു. മഴക്കെടുതിയിൽ നശിച്ച റോഡുകളുടെ പുനരുദ്ധാരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി ദുരന്തനിവാരണ വകുപ്പിന് സമർപ്പിച്ചതിലാണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പണികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. ആകെ 129 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നെടുമാവ് കോളനി റോഡ്--8 ലക്ഷം
മങ്ങാട്ട് വെള്ളറ പള്ളി റോഡ്--10 ലക്ഷം
പട്ടിമറ്റം പൂതക്കുഴി റോഡ്--10 ലക്ഷം
കോവിൽകടവ് പാറക്കടവ് റോഡ്--4 ലക്ഷം
അഞ്ചിലിപ്പ നെടുങ്ങാട് റോഡ്--10 ലക്ഷം
പത്തായപ്പാറ ചക്കണാംപൊയ്ക റോഡ്--2 ലക്ഷം
മുതിരമല പൂവൻപാറ റോഡ്--10 ലക്ഷം
വള്ളിമല കോക്കുന്നേൽപടി റോഡ്-5 ലക്ഷം
ശ്രീരംഗം മക്കൊള്ളിപടി റോഡ്--10 ലക്ഷം
കൂത്രപ്പള്ളി തെങ്ങോലിപ്പടി റോഡ്--10 ലക്ഷം
കള്ളിയാട് കവളിമാവ് റോഡ്--10 ലക്ഷം
പുളിന്താനം പാറക്കുഴി റോഡ്--10 ലക്ഷം
കിഴക്കേകവല കൈലാത്തുകവല റോഡ്--10 ലക്ഷം
വാളക്കയം കാവുംഭാഗം റോഡ്--10 ലക്ഷം
ഷാജിസദനം മുണ്ടോലിക്കടവ് ആനക്കല്ല് റോഡ്--10 ലക്ഷം