എലിക്കുളം: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ഭാഗമായി എം.ജി.എം.യു.പി.സ്‌കൂളിൽ സെമിനാർ നടത്തി. തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗൺസിൽ നേതൃസമിതി, എലിക്കുളം പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. സ്‌കൂൾ മാനേജർ ആർ. രാജേഷ് കൊടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പി.കെ.ആനന്ദക്കുട്ടൻ വിഷയാവതരണം നടത്തി. എ.പി.വിശ്വം, പി.എൻ.പ്രദീപ്കുമാർ, കെ.ആർ.മന്മഥൻ, സി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.