പൊൻകുന്നം: പത്താശാരി കിംഗ്‌സ് പുരുഷ സ്വാശ്രയസംഘത്തിന്റെ വാർഷികവും പുതുവത്സരാഘോഷവും പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം ചെയ്തു. അരുൺ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് നൽകിയ തുണിസഞ്ചി നാട്ടുകാർക്ക് വിതരണം ചെയ്തു. ശിശുക്ഷേമ സമിതിയംഗം അഡ്വ.സി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എ.ആർ.സാഗർ പുതുവത്സരസന്ദേശം നൽകി. പി.മോഹൻകുമാർ, ഉഷപ്രകാശ്, ബബിത സെബാസ്റ്റ്യൻ, വീണാ ശ്രീകുമാർ, സബിൻ രവി, നിക്കോളാസ് നീരാക്കൽ, സക്കറിയ ഞാവള്ളിൽ പി.ജെ.സെബാസ്റ്റ്യൻ, വർഗീസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.