kob-athul-krishna-vkm

വൈക്കം: പുതുവത്സരാഘോഷത്തിനിടെ ബൈക്ക് തണ്ണീർമുക്കം ബണ്ടിലെ കൈവരിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വൈക്കം കാരയിൽ മഠത്തിപ്പറമ്പിൽ ബൈജുവിന്റെ മകൻ പൂത്തോട്ട കെ.പി.എം.എച്ച്.എസ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി അതുൽ കൃഷ്ണ (അച്ചു,15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അയൽവാസികളായ മഠത്തിൽ പറമ്പിൽ വിനു (31), മഠത്തിൽ പറമ്പിൽ ശരത്ത് (28) എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു. അതുൽ കൃഷ്ണനെയും ശരത്തിനെയും ചേർത്തല താലൂക്ക് ഗവ: ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അതുലിനെ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. വിനു വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിൽസയിലാണ്.