പാമ്പാടി: ശിവദർശന ദേവസ്വംവക പാമ്പാടി ശ്രീമഹാദേവക്ഷേത്രോത്സവം ഇന്ന് കൊടിയേറി 9ന് ആറാട്ടോടെ സമാപിക്കും. പറവൂർ രാകേഷ് തന്ത്രി, സജി ശാന്തി, ജഗദീഷ് ശാന്തി തുടങ്ങിയവർ ഉത്സവച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് പണക്കിഴി സമർപ്പണം, തുടർന്ന് ക്ഷേത്രസ്ഥാപകൻ മഞ്ഞാടി വല്യച്ചന്റെ സമാധിമണ്ഡപത്തിൽ നിന്നുള്ള ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ഉത്സവം കൊടിയേറും. ഉത്സവദിവസങ്ങളിൽ രാവിലെ മുതൽ പതിവ് പൂജകൾക്ക് പുറമെ ഗണപതിഹോമം, ഗുരുപൂജ, കലശാഭിഷേകം, ഭാഗവതപാരായണം, പന്തീരടിപൂജ, ശ്രീഭൂതബലി, കാഴ്ചശ്രീബലി, സമൂഹപ്രാർത്ഥന, ദീപാരാധന തുടങ്ങിയ ക്ഷേത്രചടങ്ങുകൾ ഉണ്ടാകും. വൈകിട്ട് കലാമണ്ഡപത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. 5ന് രാവിലെ 11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. ശിവദർശന ദേവസ്വം പ്രസിഡന്റ് അഡ്വ. പ്രകാശ് പാമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി മുഖ്യപ്രഭാഷണം നടത്തും. എം.ബി.ബി.എസ് പരീക്ഷയിൽ പ്രശസ്തവിജയം കരസ്ഥമാക്കിയ ഡോ. പ്രിയങ്ക പൊന്നപ്പൻ, ബി.എ ലിറ്ററേച്ചർ ഒന്നാം റാങ്ക് ജേതാവ് സുബിത സുധാകരൻ എന്നിവരെ ജില്ലാ ജ‌‌‌ഡ്ജി സുനിത വിമൽ ആദരിക്കും. ശാഖ പ്രസിഡന്റ് കെ.എൻ. ഷാജിമോൻ, ദേവസ്വം വൈസ് പ്രസിഡന്റ് സി.കെ. തങ്കപ്പൻ ശാന്തി, വാർഡ് മെമ്പർ സരസമ്മ ശശിധരൻ, വനിതസംഘം പ്രസിഡന്റ് ബിന്ദു റെജിക്കുട്ടൻ, ശിവദർശന ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് സജിത് കുമാർ, യൂത്തുമൂവ്മെന്റ് സെക്രട്ടറി അതുൽ പ്രസാദ്, പബ്ളിസിറ്റി കൺവീനർ കൃഷ്ണബോസ് തുടങ്ങിയവർ പ്രസംഗിക്കും. ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ ഇ.എസ്. തുളസിദാസ് സ്വാഗതവും ശിവദർശന ദേവസ്വം സെക്രട്ടറി കെ.എസ്. ശശി നന്ദിയും പറയും. കലാമണ്ഡപത്തിൽ ഇന്ന് വൈകിട്ട് 7ന് തിരുവാതിര, 7.25ന് ഊട്ടുപുരയുടെ താക്കോൽ സമർപ്പണം, 7.30ന് ദേവനടനം. നാളെ വൈകിട്ട് 7 മുതൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, മേജർസെറ്റ് കഥകളി, 4ന് രാത്രി 8.30ന് കാവടിപൂജ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം പാമ്പാടി യൂണിറ്റ് അവതരിപ്പിക്കുന്ന കലാപരിപാടികൾ, 5ന് രാവിലെ 11.30ന് സാംസ്‌കാരിക സമ്മേളനം ഉച്ചക്ക് 1.15ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് പ്രഭാഷണം, 8.30ന് തിരുവനന്തപുരം ശ്രീനന്ദയുടെ നാടകം, 6ന് രാവിലെ 10ന് ഉത്സവബലി ദർശനം, വൈകിട്ട് 7 മുതൽ തിരുവാതിര, കവിതാലാപനം, പ്രഭാഷണം, കരോക്കേ ഗാനമേള, 7ന് ഉച്ചക്ക് 1ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് പ്രസാദ് കൂരോപ്പടയുടെ പ്രഭാഷണം, 8ന് സംഗീതസദസ്, രാത്രി 8.30ന് ബാലെ , 8ന് വൈകിട്ട് 7ന് ശിവദർശന ദേവസ്വംസ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, 9ന് രാവിലെ 8.30ന് സമ്പൂർണനാരയണീയം പാരായണം, ഉച്ചക്ക് 1ന് ആറാട്ട് സദ്യ, 2.30ന് ആറാട്ട് പുറപ്പാട്. വൈകിട്ട് 6ന് തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ട് വരവേൽപ്പ്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.