കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്വർഗപ്രാപ്തിയുടെ 150 ാം വാർഷികാചരണം നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മാന്നാനം കെ.ഇ. സ്കൂൾ ആഡിറ്റോറിയത്തിൽ ഉച്ചക്ക് 2 ന് നടക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി. അദ്ധ്യക്ഷത വഹിക്കും. സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ചങ്ങനാശേരി രൂപത മെത്രപ്പോലീത്ത ജോസഫ് പെരുന്തോട്ടം, അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ, സി.എം.ഐ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടി, സി.എം.സി സുപ്പീരിയർ ജനറാൾ സിസ്റ്റർ സിബി എന്നിവർ പ്രസംഗിക്കും. പെരുന്നാളിനോടനുബന്ധിച്ച് രാവിലെ 6 മുതൽ പ്രഭാതപ്രാർത്ഥന, കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, തിരുനാൾ പ്രദക്ഷിണം, തുടങ്ങിയ ചടങ്ങുകളും നടക്കും. 150ൽപരം വൈദീകർ ചടങ്ങിൽ സംബന്ധിക്കും.